27.8 C
Kerala
Thursday, April 30, 2026

ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ എം ഇ എ സ്കൂൾ

Must read

കൊണ്ടോട്ടി : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളും.

കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പട്ടികയിലാണ് പാഠ്യ പാഠേതര പ്രവർത്തനങ്ങളുടെ മികവുകളും ,നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മാതൃകാ വിദ്യാലയം എന്ന തലത്തിലാണ് ഈ വലിയ അംഗീകാരത്തിന് ഇ. എം.ഇ. എ സ്കൂൾ തിരഞ്ഞെടുത്തത്.

വിദ്യാർത്ഥി തൊഴിൽ പരിശീലനം,ഗ്രാമം ഏറ്റെടുക്കൽ,വിദ്യാർത്ഥി സംരംഭം പബ്ലിക്കേഷൻ,ലഹരി വിരുദ്ധ പാഠശാല, വിദ്യാർത്ഥികളെ മികവിലെത്തിക്കാൻ സാധ്യo, ഉണർവ്വ്, ആശയ വിനിമയത്തിനായി തുടക്കം കുറിച്ച സ്പീക്ക് ഈസി,ബി.ഐ എഎസ്, ഭവന പദ്ധതി, കൃഷി കൂട്ടം,ഇ.ടോക്ക്,സ്നേഹസ്പർശം, നവ പ്രഭ, ആർട്ടോ,നാട്ടു വെളിച്ചം, പുസ്തക വീട് ,കുട്ടി ചന്ത,

സംസ്ഥാനത്തിനകത്തും പുറത്തും കുട്ടികൾ നേതൃത്വം നൽകുന്ന വിവിധ പരിശീലനം കളരി,സൗഹൃദ സ്പർശം,സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നീ സ്കൂളിൻ്റെ വേറിട്ട മികവുകളാണ് സ്കൂളിനെ മുൻനിരയിലേക്ക് എത്തിച്ചു.

സ്കൂൾ നേരത്തെ ഡൽഹിയിൽ വെച്ചു നടത്തിയ ദേശീയ സെമിനാറിലും,ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിലും പങ്കെടുത്തു മികവ് കാണിക്കുകയും, പ്രധാനമന്ത്രിയുടെ E- vidhya എജ്യുക്കേഷൻ ചാനലിൽ ലൈവ് സ്ട്രീം പരിപാടിയിൽ പങ്കെടുക്കുവാൻ ലഭിച്ച അവസരവും, മികച്ച ഇന്നെവെറ്റീവ് പുരസ്കാരം, അക്ഷരശ്രീ പുരസ്‌കാരം,മികച്ച വിജയസ്പർശം സ്കൂൾ , മികച്ച കാർഷിക സ്കൂൾ,നല്ല പാഠം പുരസ്‌കാരം,

എസ്.എസ്.എൽ.സി തുടർച്ചയായി 100 ശതമാനം വിജയം, സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം, കലാ, കായിക, മേഖലയിൽ സംസ്ഥാന ദേശീയ മേഖലകളിൽ മികവുകളും നേടിയിട്ടുണ്ട്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം വും സ്കൂളിനെ മികവുറ്റതാക്കി ഹരിത വിദ്യാലയം നേട്ടത്തിന് സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി പി.കെ.ബഷീർ എം.എൽ.എ,മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ ശ്യാം, ഹെഡ്മിസ്ട്രസ് രോഹിണി. കെ.എസ് , പിടിഎ പ്രസിഡണ്ട് പി.ടി. ഹനീഫ, എസ്.ആർ.ജി കൺവീനർ സി.വി.സലീന, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ. എം.വി, പി.എ.മുഹമ്മദ് ഷമീർ, ഹരിത വിദ്യാലയം കോർഡിനേറ്റർ കെ.എം.ഇസ്മായിൽ മാസ്റ്റർ, സീനിയർ അധ്യാപകർ, വിവിധ ക്ലബ് കോർഡിനേറ്റർമാർ എന്നിവർ പദ്ധതിക്ക് നേതൃത്വം നല്കുന്നു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article