23.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി ബി ആർ സി യുടെ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

Must read

കൊണ്ടോട്ടി : വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സമഗ്രശിക്ഷകേരളം കൊണ്ടോട്ടി ബി ആർസിയുടെ മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയായി.

കൊണ്ടോട്ടി ബി ആർ സിയുടെ കീഴിലുള്ള വിവിധ സ്കൂളിലുകളിലെ കാഴ്ച്ച –

ശ്രവണപരിമിതി നേരിടുന്ന കുട്ടികൾ

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ,

അസ്ഥിപരമായ പ്രയാസമുള്ളവർ

തുടങ്ങിയവർക്ക് വേണ്ടിയിട്ടാണ് ക്യാമ്പ് നടത്തിയത് , നാലു വിഭാഗങ്ങളിലുമായി 147 കുട്ടികൾ പങ്കെടുത്തു.

 

ഇതിന്റെ ഭാഗമായി കുട്ടികൾക്കുള്ള

മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റ്, ഉപകരണങ്ങൾ

തുടങ്ങിയവ ലഭിക്കും.

 

ഡോ. ഷാജി അറക്കൽ പീഡിയാട്രീഷ്യൻ സി.എച്ച്.സി തൃക്കണാപുരം ,

ഡോ. ഷഫീദ് പി പീഡിയാട്രീഷ്യൻ താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി , ഡോ.മുഹമ്മദ് ഷാഫി വി.എം ഓർത്തോപീ ഡീഷ്യൻ താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി ,

ഡോ .സുനിൽകുമാർ പി.എസ് ഇ.എൻ.ടി താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി ,

ഡോ. ജാസ്മിൻ ഓഫ്താൽമോളജിസ്റ്റ് ജില്ലാ ആശുപത്രി നിലമ്പൂർ ,

ശ്രീമതി ഫസീന എം ഒപ്റ്റോമെട്രിസ്റ്റ് , താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി ,

ഡോ.മർവ്വ കുഞ്ഞീൻ , സൈക്യാട്രിസ്റ്റ് താലൂക്ക് ആസ്ഥാന ആശുപത്രി കൊണ്ടോട്ടി , ശ്രീമതി മനീഷ ജെയിംസ് സൈക്കോളജിസ്റ്റ് ഡി.എം.എച്ച്.പി മലപ്പുറം . എന്നീ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ബാബു.യു , മെഡിക്കൽ ബോർഡ് നോഡൽ ഓഫീസർ ഡോ.റിയാസ്.സി , മറ്റ് സ്റ്റാഫ് അംഗങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു . കൊണ്ടോട്ടി ബി.ആർ.സി ബി.പി.സി ശ്രീ അനീഷ് കുമാർ , ട്രെയിനർ നവാസ് , ക്ലസ്റ്റർ കോഡിനേറ്റർസ്, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് എന്നിവർ രജിസ്ട്രേഷൻ , റിഫ്രഷ്മെൻറ് തുടങ്ങിയ എല്ലാവിധ പിന്തുണയും നൽകി . 8.30 ന് ആരംഭിച്ച ക്യാമ്പ് സമയബന്ധിതമായി തന്നെ പൂർത്തിയാക്കി.√

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article