23.8 C
Kerala
Thursday, April 30, 2026

ജമാഅത്ത്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് വാഴക്കാടിന്റെ മതേതര പാരമ്പര്യത്തിന് തീരാ കളങ്കം സി പി ഐ എം

Must read

വാഴക്കാട്: കഴിഞ്ഞ അഞ്ചുവർഷമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ കൂട്ടുത്തരവാദിത്തവും വ്യക്തമായ വികസനകാഴ്ചപ്പാടും ഇല്ലാത്ത UDF ഭരണമാണ് നടമാടിയത്. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഈ ഉടായിപ്പ് ഭരണം, വാഴക്കാടിനെ പതിറ്റാണ്ടുകളുടെ വികസന പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിട്ടു.

ജനങ്ങളുടെ നിരാശയും അതൃപ്തിയും നേരിട്ട യു.ഡി.എഫ് ഇന്ന് നാണം കെട്ട് അധികാരത്തിൽ നിന്ന് പടിയിറങ്ങുകയാണ്.

പഞ്ചായത്തിന്റെ സ്വാഭാവിക വികസനം മുരടിപ്പിച്ച ഈ ഉടായിപ്പ് മുന്നണി, വരുന്ന ത്രിതല തെരഞ്ഞെടുപ്പിനെ നേരിടാൻ പോലും കഴിയാത്തവിധം പരാജയ ഭീതിയിലും കടുത്ത ആശങ്കയിലുമാണ്

അസന്നമായ പരാജയ ഭീതിയുടെ പശ്ചാത്തലത്തിലാണ് മുസ്ലിം സമുദായം ചരിത്രപരമായി അകറ്റി നിർത്തിയ മതരാഷ്ട്രവാദ–വർഗീയ–ഫാസിസ്റ്റ് സ്വഭാവമുള്ള ജമാഅത്ത് ഇസ്ലാമിയെ ഔദ്യോഗികമായി യു.ഡി.എഫിന്റെ ഭാഗമാക്കിയത്. അത് വാഴക്കാട്ടെ മതേതര സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയും, മുസ്ലിം ലീഗിൻ്റെ മുസ്ലിം സമുദായ വഞ്ചനയുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ UDF പഞ്ചായത്ത് പ്രസിഡൻ്റ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ച വാഴക്കാട് ഗ്രാമ പഞ്ചായത്ത് വാർഡ് 14 (വട്ടപ്പാറ) ജമാഅത്തിന് വിട്ടുകൊടുക്കുകയും. ബാക്കി 21 വാർഡുകളിലെ ജമാഅത്ത് വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഉറപ്പുവരുത്തുന്നതാണ് നിലവിലെ കരാർ. ഇതിലൂടെ വാഴക്കാട് പഞ്ചായത്ത് ഭരണത്തിൽ ജമാഅത്ത് ഇസ്ലാമിക്ക് സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ–ആത്മീയ-ആശയ നേതൃത്വമായി ജമാഅത്ത് ഇസ്ലാമി മാറിയിരിക്കുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അപചയവും വാഴക്കാടിൻ്റെ മതേതര കാഴ്ചപ്പാടുകൾക്ക് തീരാ കളങ്ക നിലപാടാണിത്.

വാഴക്കാട്ട് അംഗുലിപരിമിതമായ വോട്ട് ശക്തിയുള്ള ജമാഅത്തിനെ പഞ്ചായത്ത് ഭരണചക്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരാനുള്ള ഈ ആപൽകരമായ നീക്കം എന്ത് വില കൊടുത്തും തടയേണ്ടതാണ്. കേവലം വോട്ട് ബാങ്കായി മാത്രം പരിഗണിക്കുന്ന ഭൂരിപക്ഷ സുന്നി സമൂഹത്തിലും മുസ്ലീം സമുദായത്തിലെ മറ്റു പുരോഗമന ചിന്താഗതിക്കാരിലും വലിയ ആശങ്കയും പ്രതിഷേധവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജമാഅത്തിന്റെ മതരാഷ്ട്ര – തീവ്രവാദ ആശയ നിലപാടുകൾ വാഴക്കാട് പഞ്ചയത്ത് ഭരണത്തിലൂടെ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കും, പത്ത് വോട്ടിനും നാല് സീറ്റിനും വേണ്ടി വാഴക്കാടിൻ്റെ മതേതര മണ്ണിനെ മലീമസമാക്കിയ ലീഗ്– കോൺഗ്രസ് രാഷ്ട്രീയ പാപ്പരത്ത നിലപാടിനെതിരെ വാഴക്കാടിന്റെ മതേതര–പുരോഗമന സമൂഹം ശക്തമായ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ ഉത്തരവാദിത്വമാണ്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article