23.8 C
Kerala
Thursday, April 30, 2026

ശിശുദിന സമ്മാനമായി പാലിയേറ്റീവ് വിദ്യാർത്ഥികൾക്ക് ഇ എം ഇ എ യുടെ സ്പീക്ക് ഈസി പദ്ധതി

Must read

കൊണ്ടോട്ടി :പ്രത്യേക പരിഗണന അർഹിക്കുന്ന പാലിയേറ്റീവ് കുട്ടികൾക്ക് ശിശുദിന സമ്മാനമായി ഇ. എം.ഇ. എ സ്കൂളിന്റെ സ്പീക്ക് ഈസി പദ്ധതിക്ക് തുടക്കം കുറിച്ചു.

പാലിയേറ്റീവ് ചെയർമാൻ കെ.പി.ഹുസൈൻ കരുതൽ സ്പീക്ക് ഈസി പദ്ധതി ഉദ്ഘാടനം ചെയ്തു.സ്പീക്ക് ഈസി സ്റ്റുഡന്റ് കോർഡിനേറ്റർ ഹാദിയ ഹനീന്. കെ.ടി ആദ്യക്ഷതവഹിച്ചു.

പദ്ധതി ലീഡർ ശ്രേയ പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് വിദ്യാർത്ഥികൾക്ക്

ആവശ്യമായ പിൻബലവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഇ. എം.ഇ. എ.സ്കൂൾ

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്പീക്ക് ഈസി പദ്ധതിക്ക് തുടക്കം കുറിച്ചത്. കളിയും,പാട്ടും,കഥയും,ചിത്രങ്ങളും ഉൾപ്പെടെ ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾക്ക്

ആത്മവിശ്വാസത്തോടെ വേദിയിലേയ്ക്ക് കയറാനും സദസ്സിനെ അഭിമുഖീകരിക്കാനും സഹായകമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി സമയം പൂർത്തിയാക്കി പാലിയേറ്റീവ് വിദ്യര്തികളെ അടുത്ത സെപ്റ്റംബർ 05 അദ്ധ്യാപക ദിനത്തിൽ കൊണ്ടോട്ടിയിലെ വിവിധ സ്കൂളുകളിലേക്ക് അദ്ധ്യാപക ദിന സന്ദേശം നൽകാൻ പറ്റുന്ന തരത്തിലേക്ക് പകമാക്കാൻ സാധിക്കും എന്ന് പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ ,സി.വി സലീന

എന്നിവർ പറഞ്ഞു.പാലിയേറ്റീവ് അംഗങ്ങൾ ആയ സാബിറ മുണ്ടപ്പാലം

കെ.അജിത.വിദ്യാർത്ഥികളായ കെ.സ്രേയ, കെ.ടി.ഹിദായ ഹനൂൻ,പി ലൈബ ഫിസ, വി.ടി.മൻഹ, കെ.കെ.സൻഹഫാത്തിമ, ടി. ടി. ഫിദാ ഫാത്തിമ,പി.പി.ഫാത്തിമ റീഫ ഹാദിയ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article