27.8 C
Kerala
Thursday, April 30, 2026

തദ്ദേശ സ്വയം ഭരണ വകുപ്പ്; ചീക്കോട് ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും.

Must read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന വികസന സദസ്സുകള്‍ പുരോഗമിക്കുകയാണ്. കേരളമിന്നോളം ആര്‍ജ്ജിച്ച വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും ഭാവിവികസന പ്രക്രിയകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഉദ്ദേശിച്ചുള്ളവയാണ് വികസന സദസ്സുകള്‍. പൊതുജനങ്ങള്‍ക്ക് ക്രിയാത്മകമായ വികസനാശയങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കാനും അവയ്ക്ക് പ്രായോഗിക രൂപം നല്‍കുന്നതിന് പൊതുജന പിന്തുണ ഉറപ്പാക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ഘട്ടത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ നാടിന്റെ ഭാവി വികസനപാതയ്ക്ക് അടിത്തറ പാകും. വികേന്ദ്രീകൃത ആസൂത്രണത്തില്‍ രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരള സംസ്ഥാനത്തിന്റെ മറ്റൊരു മാതൃകാപരമായ മുന്‍കൈയായി മാറും വികസന സദസ്സ്.

കേരളത്തിലെ ഇതുവരെയുള്ള വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇവിടെ അവതരിപ്പിക്കപ്പെടും. സംസ്ഥാനതലത്തിലുള്ള വികസന നേട്ടങ്ങള്‍ക്കു പുറമെ പ്രാദേശിക തലത്തിലുള്ള വികസന നേട്ടങ്ങളും അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സമയം വികസന സദസ്സുകള്‍ മാറ്റിവെക്കുന്നത് ചര്‍ച്ചകള്‍ക്കായിട്ടാണ്. ഇവയ്ക്കുമേലുള്ള ജനാഭിപ്രായം ആരായുകയാണ് പ്രധാന ഉദ്ദേശ്യം.

ജനങ്ങള്‍ മുമ്പോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പ്രാദേശികതല – സംസ്ഥാനതല വികസനത്തിന്റെ രൂപരേഖയുണ്ടാക്കണം. നവകേരളയാത്രയുടെ ഭാഗമായി അങ്ങോട്ടുചെന്ന് ജനങ്ങളെ കണ്ടതുപോലെ, എല്ലാ പഞ്ചായത്തിലുമുള്ള ജനങ്ങളിലേക്ക് വികസന സദസ്സ് എത്തുകയാണ്. ഇത് കേരളത്തില്‍ വലിയ ഒരു മാറ്റമുണ്ടാക്കും. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ, ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ജനങ്ങളെ അങ്ങോട്ടു ചെന്നു കേട്ടുകൊണ്ടുള്ള വികസനം ആസൂത്രണം ചെയ്യപ്പെടുന്നത്.

ഓരോ പ്രദേശത്തിന്റെയും ഭാവി വികസനം എങ്ങനെയാകണം എന്നത് വിഭാവനം ചെയ്യാനാണ് നാം ഇതിലൂടെ ശ്രമിക്കുന്നത്. പ്രാദേശികമായ വികസന വഴികള്‍ക്കായി ഒരു പൊതു പരിപ്രേക്ഷ്യം രൂപീകരിക്കാന്‍ കഴിയും എന്നാണ് കാണുന്നത്. ഇങ്ങനെ ഓരോ പ്രദേശത്തിന്റെയും വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചീക്കോട് ഗ്രാമ പഞ്ചായത്ത്
വികസന സദസ്സ് ഒക്ടോബർ 21 ചൊവ്വ രാവിലെ 10:30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article