23.8 C
Kerala
Thursday, April 30, 2026

ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖല സമ്മേളനം സമാപിച്ചു

Must read

എടവണ്ണപ്പാറ: ഡി വൈ എഫ് ഐ എടവണ്ണപ്പാറ മേഖല സമ്മേളനം സഖാവ് പുഷ്പൻ നഗറിൽ വച്ച് നടന്നു. മേഖല പ്രസിഡണ്ട്‌ സഖാവ് ഷമീർ പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.

DYFI മലപ്പുറം ജില്ലാ കമ്മറ്റി അംഗം സഖാവ് സലാഹ് പ്രധിനിധി സമ്മേളനം ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷിന്റു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി വി രാജാഗോപാലൻ മാസ്റ്റർ കമ്മറ്റി അംഗങ്ങളായ സഖാവ് ഭാസ്കരൻ മാസ്റ്റർ, വി കെ അശോകൻ, എ നീലകണ്ഠൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

16 മണിക്കൂറിൽ 10002 പുഷപ്പ് ചെയ്ത ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ മുഫീദ് റമിനും ദേശീയ ഗയിംസ് ഫുട്ബോളിൽ ജേതാവായ കേരളത്തിന്റെ അഭിമാനമായി മാറിയ സന്ദീപിനെയും സമ്മേളനം ആദരിച്ചു.

സമ്മേളനം ഷമീർ വാലില്ലാപുഴയെ സെക്രട്ടറിയായും ഷാഹിൽ എളമരത്തെ പ്രസിഡന്റ് ആയും ലാലുപ്രസാദ് പണിക്കരപുറായായെ ട്രഷറർ ആയും സമ്മേളനം തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article