വാഴക്കാട്: വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റണമോ എന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. നിലവിൽ ഒന്നാം നിലയിലാണ് ഒ.പി. പ്രവർത്തിക്കുന്നത്. പ്രായം ചെന്നവർക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഈ നീക്കം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് പൊതുജനങ്ങളുടെ പ്രതികരണങ്ങൾ അറിയുന്നതിനായി ഗൂഗിൾ ഫോം, വാട്‌സ്ആപ്പ് പോൾ എന്നിവയുടെ ലിങ്കുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് കൂടുതൽ സൗകര്യപ്രദമായ ഒരു ആരോഗ്യസേവന കേന്ദ്രം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.
അഭിപ്രായമറിയിക്കാനുള്ള ലിങ്കുകൾ:
വാട്‌സ്ആപ്പ് പോൾ: https://whatsapp.com/channel/0029VbBhAE3DTkK10O1a1O3N/101
ഗൂഗിൾ ഫോം: https://forms.gle/NzR1g3pHuRtPdwZu7




