എടവണ്ണപ്പാറ: ഒരു നൂറ്റാണ്ടായി സമസ്ത പ്രസരിപ്പിച്ച ആത്മീയ വെളിച്ചം പ്രഭ കെടാതെ തലമുറകളിലേക്ക് കൈമാറണമെന്നും അതിനു പണ്ഡിതന്മാരും നേതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. എസ്.എം.എഫ് എടവണ്ണപ്പാറ മേഖല സംഘടിപ്പിച്ച ഖുബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ കെട്ടുറപ്പിനു തുരങ്കം വെക്കുന്നതിനു പകരം യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ തയ്യാറാവണം. സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രവാചക പാഠം. എന്നാല്‍ പരസ്പര വിദ്വേഷം പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഈഘട്ടത്തില്‍ പൂര്‍വ്വീകർ കാണിച്ചു തന്ന പാത മലീമസമാക്കുന്നവരെ തിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ്. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ ഡോക്ടർ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. എടവണ്ണപ്പാറ മേഖല എസ്.എം.എഫ്. പ്രസിഡണ്ട് സയ്യിദ് ബി.എസ്. കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് മുസ്ലിയാർ മുണ്ടക്കൽ പതാക ഉയർത്തി.അബ്ദുസമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണവും ബഷീർ കല്ലേപ്പാടം പുതിയ കേന്ദ്ര വഖഫ് നിയമത്തെ വിശകലനം ചെയ്ത് സംസാരിച്ചു. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, പി.എ. ജബ്ബാറാജി, കെ.സി. ഗഫൂർ ഹാജി, അബ്ദുന്നാസർ ദാരിമി ചീക്കോട്, കെ.ഒ. ആലി ഹാജി, അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, അബ്ദുറഹ്മാൻ മൗലവി ഓമാനൂർ, അലവിക്കുട്ടി കാരാട്, ഐ.മുഹമ്മദ് മാസ്റ്റർ, മാമു മൗലവി വാഴയൂർ, കെ. ഇമ്പിച്ചി മോതി മാസ്റ്റർ, അബ്ദുറഹ്മാൻ ഫൈസി മുതുവല്ലൂർ, കെ.ബീരാൻ ഹാജി, സത്താർ വാഫി വിളയിൽ, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, സി.ടി.മുഹമ്മദ്, കെ.സി. മുഹമ്മദ് ഹുസൈൻ തങ്ങൾ, മുജീബ് ഹാജി ഓമാനൂർ, പൂതാല മുഹമ്മദ് ഹാജി, കെ.പി. സഈദ്, പുളിയേക്കൽ അബൂബക്കർ, എം. ഉണ്ണീൻ ഹാജി, എ.ഷൗക്കത്തലി ഹാജി, മുജീബ് റഹ്മാൻ ദാരിമി എളമരം, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി,കെഎം ചെറിയാപ്പു ഹാജി, ആബിദ് ഹുദവി, ആഷിക് റാമാൻ ഫൈസി എടവണ്ണപ്പാറ, എം. ജുനൈദ് റഹ്മാനി പള്ളിപ്പടി, കെ.വി. സലാം വെട്ടുപ്പാറ, മൂസ്സ മാലവി വഴയൂർ, സിറാജ് ഹുദവി മുണ്ടക്കൽ, ടി. മരക്കാരുട്ടി, ഉണ്ണി മൊയ്തീൻകുട്ടി മുണ്ടക്കുളം, റഷീദ് മുസ്ലിയാർ എളങ്കാവ്, ആഷിക് വാഫി പൊന്നാട്, മുഹമ്മദ് മുസ്ലിയാർ മുണ്ടക്കുളം, കെ.പി. മുഹമ്മദ് കുട്ടി ഹാജി മുണ്ടക്കൽ, റാഷിദ് വാഫി ആക്കോട്, എം.പി. അലിഹാജി, സിദ്ധീഖ് പരതക്കാട്, അലി അക്ബർ ഊർക്കടവ്, എം മുഹമ്മദലി ഹാജി, എം. കമ്മുകുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദു ചീടികുഴി, ആറ്റക്കോയ തങ്ങൾ, സാദിഖ് കാക്കാട് സംബന്ധിച്ചു.




