24.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ നഗര വികസനം ; ഇരകളായ വ്യാപാരികൾക്ക് അർഹമായ പാക്കേജ് പ്രഖ്യാപിക്കണം വ്യാപാരി വ്യവസായി ഏകോപനസമിതി

Must read

എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ അശാസ്ത്രീയമായ വികസനത്തിൽ ഇരകളാകുന്ന വ്യാപാരികൾക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

160 ഓളം വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കുമ്പോൾ 500 ഓളം കുടുംബങ്ങൾ വഴിയാധാരമാകുകയാണ് എടവണ്ണപ്പാറയുടെ യാത്ര കുരുക്കിന് ബൈപ്പാസാണ് ബദൽ മാർഗം എന്നിരിക്കെ എടവണ്ണപ്പാറ ടൗണിലെ പൊളിച്ചു നീക്കൽ വ്യാപാരികൾക്കുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നീക്ക് പോക്കുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു

25 വർഷം മുമ്പോട്ട് കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് യഥാർത്ഥത്തിൽ മുന്നിട്ടിറങ്ങേണ്ടത്
എടവണ്ണപ്പാറക്ക് ഒരു ബൈപ്പാസ് റോഡ് എന്നുള്ള ആശയം ഇപ്പോൾ സ്ഥാപിതമായില്ലെങ്കിൽ വരുംകാലത്ത് അത്തരം ഒരു സംരംഭങ്ങൾ ആലോചിക്കാൻ പോലും പറ്റാത്ത രീതിയിൽ എടവണ്ണപ്പാറ നഗരം വീർപ്പുമുട്ടും
അതിനൊക്കെ ശാശ്വതമായ പരിഹാരം എന്ന നിലയിൽ ഒരു ബൈപ്പാസ് റോഡ് അതില്ലെങ്കിൽ റിംഗ് റോഡുമാണ് വളരെ അടിയന്തരമായി നടപ്പിലാക്കേണ്ടത്

പ്രസ് ക്ലബിൽ നടന്ന പ്രസ്സ് മീറ്റിൽ വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ , കെ ആർ സി ചെയർമാൻ മജീദ് മാക്സ്, കെ ആർ സി കൺവീനർ ഫിറോസ് റോയൽ, യൂണിറ്റ് വൈസ് പ്രസിഡണ്ട് ബാവാ ജംഗ്ഷൻ, യൂണിറ്റ് കോഡിനേറ്റർ മുൻഷാദ് നവീന, യൂണിറ്റ് സെക്രട്ടറിമാരായ മുസ്തഫ സമാൻ, ശശിരാജ് പനയങ്ങാട്, കെ ആർ സി ഭാരവാഹി ജാഫർ റൂബി എന്നിവർ സന്നിഹിതരായി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article