കൊണ്ടോട്ടി: കോഴിക്കോട് എയർപ്പോർട്ട് സി ഇ ആർ ഫണ്ട് കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതായും, അതിന് ജില്ലാ കളക്ടർ അനുമതി നൽകി എന്ന തരത്തിൽ നടക്കുന്ന പ്രചരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാനും, പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് മാത്രമായി ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യമുന്നയിക്കാനുമാണ് കൊണ്ടോട്ടി വോട്ടേഴ്സ് വോയ്സ് മലപ്പുറം ജില്ലാ കളക്റുമായി ചർച്ച നടത്തിയത്
എന്നാൽ അത്തരം ഒരു ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും, ഫണ്ട് എവിടെയും കൊണ്ട് പോകില്ലെന്നും കളക്ടർ വ്യക്തമാക്കി
പ്രസി: റസാക്ക് കുളങ്ങരതൊടി, സെക്ര : എൻ വി പ്രകാശ്, മാനു മുസ്ല്യാർ,മൊയ്തു ഹാജി,കലാം പള്ളിവിള,പുത്തലത്ത് ഹംസ, ബാപ്പു മംഗലത്ത്,അബ്ദു റഹിമാൻ ചിറയിൽ, ശുഹൈബ് ചിറയിൽ എന്നിവർ പങ്കെടുത്തു




