27.1 C
Kerala
Monday, June 15, 2026

HIOHSS ഒളവട്ടൂരിൽ അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും നടത്തി

Must read

ഒളവട്ടൂർ : യത്തീംഖാന ഹൈസ്കൂളിൽ നടന്ന അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും ശ്രദ്ധേയമായി. പരിപാടി ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശിഹാബ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SRG കൺവീനർ നിസാർ മാസ്റ്റർ, ജമാൽ മാസ്റ്റർ,ഷിബില ടീച്ചർ എന്നിവർ ആശംസകളർപ്പിപ്പിച്ചു. സമദ് മാസ്റ്റർ സ്വാഗതവും മിദ്‌ലാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

അലിഫ് ടാലന്റ് ടെസ്റ്റിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഹൈസ്കൂൾ വിഭാഗത്തിൽ
അജ്‌വാ ഫാത്തിമ (8F), അബാൻ അഹമ്മദ് കെ.എം (9C), മുഹമ്മദ് സ്വാബാഹ് എം (10B) എന്നിവരും യു.പി.വിഭാഗത്തിൽ ഫർഷാദ് റഹ്’മാൻ (7C), ഫാത്തിമ നജ്’വ ടി.സി (7A), മുഹമ്മദ് ഷാൻ എം.വി (5A) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article