എടവണ്ണപ്പാറ : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിൻ്റെ എടവണ്ണപ്പാറ സോൺ ഉദ്ഘാടനം എടവണ്ണപ്പാറ ജലാലിയ്യ സ്കൂളിൽ വെച്ച് നടന്നു.
കാർബൺ ന്യൂട്രൽ മര തൈകൾ സോൺ കമ്മിറ്റി കമ്മറ്റി സ്കൂളിന് നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
ചടങ്ങിന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ പ്രസിഡൻ്റ് എം എ ശുക്കൂർ സഖാഫി മുതുവല്ലൂർ, ജനറൽ സെക്രട്ടറി സി.അമീർഅലി സഖാഫി വാഴക്കാട്, ഫിനാൻസ് സെക്രട്ടറി വൈപ്പി നിസാർ ഹാജി കൊളമ്പലം, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫവാസ് ചെറുവാടി, ഇസ്ലാമിക് ഡിപ്പാർട്ട്മെൻറ് തലവൻ വീരാൻകുട്ടി മുസ്‌ലിയാർ സി എം നഗർ നേതൃത്വം നൽകി
സോൺ സാമൂഹികം സെക്രട്ടറി മുസ്തഫ കണ്ണത്തുംപാറ, സാന്ത്വനം സെക്രട്ടറി എം. സി ശമീറലി വാഴക്കാട്, ഓർഗനൈസേഷൻ പ്രസിഡണ്ട് മൂസ ഹിശാമി ചീക്കോട് പങ്കെടുത്തു.




