25 C
Kerala
Monday, June 15, 2026

അലമുൽ ഹുദാ ഇംഗ്ലിഷ് മീഡിയം നഴ്സറി സ്കൂൾ : പ്രവേശനോത്സവം പ്രൗഢമായി

Must read

വെട്ടുപാറ: 2025-’26 അധ്യയന വർഷത്തെ അലമുൽ ഹുദാ ഇംഗ്ലിഷ് മീഡിയം നഴ്സറി സ്കൂൾ പ്രവേശനോത്സവം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എൽ കെ ജി ക്ലാസ്സിലേക്ക് പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും തങ്ങൾ ആദ്യാക്ഷരം കുറിച്ചു നൽകി, ശേഷം വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.

ചടങ്ങിൽ നഴ്സറി സി.ഇ.ഒ യൂനുസ് ഫൈസി അധ്യക്ഷത വഹിച്ചു. കെ പി സി അലി മാസ്റ്റർ, ഇ കെ അലി ഹാജി, റഹ് മാൻ വെട്ടുപാറ, വി മുഹമ്മദ്, അഷ്റഫ് മുസ്ലിയാർ, മുജീബ് റഹ് മാൻ വി ടി, എം പി ഇബ്രാഹീം, പി ടി ആലിക്കോയ, പി സി മോയിൻ, ബുഷൈർ മാസ്റ്റർ, വി ടി അബ്ദുൽ ബാരി, പി പി അബ്ദു, ഷാഹിദുൽ ഹഖ്, പ്രിൻസിപ്പാൾ ശിഫ ടീച്ചർ, ശമീമ ടീച്ചർ, മുഹ്സിന ടീച്ചർ, സുലൈഖ, ടി വി സി ഇല്യാസ്, മുനീർ ഇ കെ, ഹാദി ഇസ്മാഈൽ, അമീൻ പി ടി, സബീഹ് കെ പി, ഹിഷാം പ്രസംഗിച്ചു.

നഴ്സറി മാനേജർ അസ് ലം എം പി സ്വാഗതവും കോ ഓർഡിനേറ്റർ അബ്ദുൽ വാരിസ് വി ടി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article