23.8 C
Kerala
Thursday, April 30, 2026

കൊണ്ടോട്ടി ബിആർസി യുടെ നേതൃത്വത്തിൽ സ്കൂൾ സുരക്ഷ പരിശീലനം നടത്തി.

Must read

കൊണ്ടോട്ടി: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ബി.ആർ.സി പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലെ സേഫ്റ്റി നോഡൽ ഓഫീസർമാർക്കുള്ള സ്കൂൾ സുരക്ഷ പരിശീലനം വി.എച്ച് എം എച്ച്.എസ് എസ് മൊറയൂർ സ്കൂളിൽ കൊണ്ടോട്ടി ബി.ആർ.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഫയർ ആൻ്റ് റസ്ക്യൂ വിഭാഗം ഓഫീസർ ഷിബിൻ .പി ഉദ്ഘാടനം നിർവഹിച്ചു. സി. ആർ. സി.സി ഉന്മേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊണ്ടോട്ടി ബി.പി.സി അനീഷ്കുമാർ അധ്യക്ഷത വഹിച്ചു.

ദുരന്ത വിഭാഗങ്ങൾ, ജാഗ്രതാ അറിയിപ്പ്, സ്കൂൾ സുരക്ഷ, സ്കൂൾ സുരക്ഷാ സമിതി വിശകലന ഫോർമാറ്റ് എന്നിവയുടെ പ്രാധാന്യം പങ്കാളികളെ വിവിധ ഗ്രൂപ്പുകളാക്കി ചർച്ചയിലൂടെയും ക്രോഡീകരണത്തിലൂടെയും ബോധ്യപ്പെടുത്തി

ഫയർ ആൻ്റ് സേഫ്റ്റി ഡിപ്പാർമെൻ്റിലെ ഷിബിൻ, സുജിത്ത്, ജോയ് മാത്യു ഓഫീസേഴ്സിൻ്റെ സഹായത്തോടെ അധ്യാപകർക്ക് സ്കൂളുകളിലും പുറത്തും വരാൻ സാധ്യതയുള്ള അപകടങ്ങളെ ഏതെല്ലാം സുരക്ഷ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും നടത്തിക്കൊണ്ട് നേരിടാം എന്നതിൻ്റെ നേരനുഭവം ലഭ്യമാക്കി. സ്കൂൾ പ്രിൻസിപ്പൽ ദിലീപ്കുമാർ, എച്ച്.എം. ഇൻ ചാർജ് അനിൽകുമാർ എന്നിവർ സംസാരിച്ചു. സി. ആർ. സി.സി മാരായ അനിഷ , ഉന്മേഷ്കുമാർ ബബിത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article