23.8 C
Kerala
Thursday, April 30, 2026

ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ചോക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.

Must read

കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സാധ്യo പദ്ധതിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ചോക്ക് നിർമ്മാണ പരിശീലനം നടത്തി.കൊണ്ടോട്ടി ബി. ആർ. സി.ബി. പി.സി അനീസ് കുമാർ എം. ഉദ്ഘാടനം ചെയ്തു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ആർ.രോഹിണി ആദ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്ര മേളയിൽ ചോക്ക് നിർമാണത്തിൽ വിജയിയായ റയ. സി പരിശീലനത്തിന് നേതൃത്വം നൽകി. സ്പെഷ്യൽ എജുക്കറേറ്റർ റാഷിദ് പഴേരി പദ്ധതി വിശദീകരിച്ചു.

സ്കൂളിന്റെ നേതൃത്വത്തിൽ സാധ്യo എന്ന പേരിൽ വരും ദിവസങ്ങളിൽ ചോക്കുകൾ മാർക്കറ്റിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കോർഡിനേറ്റർ മാരായ കെ.എം.ഇസ്മായിൽ,
ഇ ജഹ്ഫർ സാദിഖ്,പി.അബ്ദുൽ റഫീഖ്, ജാബിർ അൻസാരി, ശംലി.കെ, നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ ബിഷർ പണാളി, വിദ്യാർത്ഥി പ്രതിനിധി അക്ഷയ്.കെ എന്നിവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article