24.8 C
Kerala
Thursday, April 30, 2026

മുണ്ടുമുഴിയിൽ വാഹനാപകടം; 2 പേർ മരണപ്പെട്ടു

Must read

വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു.

ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ നിയാസ് (29) എന്നിവർ മരണപെട്ടത്.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ടു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. മറ്റു രണ്ടു പേർക്ക് പരിക്കുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article