23.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറയിലെ മൈലാഞ്ചി ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

Must read

ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ചെറുകാവ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് (40) ആണ് പിടിയിലായത്, പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

എടവണ്ണപ്പാറയിൽ പ്രതി നടത്തുന്ന മൈലാഞ്ചി ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയത്. ഇന്റർവ്യൂവിനായി എത്തിയ യുവതിയെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുള്ള ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനത്തിനിരയാക്കിയതെന്നു പരാതിയിൽ പറയുന്നു. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article