23.8 C
Kerala
Monday, June 15, 2026

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; ബി കാഡറ്റ് സന്നദ്ധ സംഘം ലോഞ്ചിംഗ് സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: 31ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സന്നദ്ധ സംഘമായ ‘#ബി കാഡറ്റി’ൻ്റെ ലോഞ്ചിംഗ് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 2300 പ്രതിഭകളെയും അതിഥികളെയും സ്വീകരിക്കുന്നതിന് 333 അംഗ സന്നദ്ധസംഘം കർമനിരതരാകും. പ്രതീക്ഷയുടെ ഉത്സവം എന്ന ആശയം പ്രമേയമാക്കി ഓഗസ്റ്റ് 9,10,11 തീയതികളിലാണ് സാഹിത്യോത്സവ് നടക്കുന്നത്.

എടവണ്ണപ്പാറയിൽ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിൽ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, പരകാല പ്രഭാകർ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും. വോളണ്ടിയർ ലോഞ്ചിംഗ് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സി കെ എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സൈദ് മുഹമ്മദ് അസ്ഹരി, മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട്, ശുക്കൂർ സഖാഫി മുതുവല്ലൂർ, പി കെ ഇബ്രാഹിം, അലവി ഹാജി ചെറിയാപറമ്പ്, അബ്ദുറഹ്മാൻ ഔഫ് സഖാഫി, ഹാമിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article