23.8 C
Kerala
Thursday, April 30, 2026

മദ്രസ അധ്യാപക സംഗമം സംഘടിപ്പിച്ചു

Must read

എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ‘വാല്യൂ ക്യാപ്ചർ’ മദ്രസാ അധ്യാപക സംഗമം സംഘടിപ്പിച്ചു. എടവണ്ണപ്പാറ സാഹിത്യ കോലായയിൽ നടന്ന ചടങ്ങ് സയ്യിദ് അഹ്മദ് കബീർ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു. എസ് ജെ എം മേഖല സെക്രട്ടറി അബ്ദുൽ വാഹിദ് ഫാളിലി ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ മൂല്യാധിഷ്ടിതമായി വളർത്തുന്നതിൽ മുഅല്ലിംകളുടെ പങ്ക് സ്തുത്യർഹമാണെന്നും സാഹിത്യോത്സവ് വിദ്യാർത്ഥികളിൽ വലിയ ഉണർവ് സൃഷ്ടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സി എം മൗലവി അധ്യക്ഷത വഹിച്ചു. എസ് ജെ എം മേഖല പ്രസിഡൻ്റ്എം പി കടുങ്ങല്ലൂർ, മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട്, റാശിദ് സഖാഫി, ഇർഷാദ് സഖാഫി എടവണ്ണപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article