പുളിക്കൽ -ഗ്രന്ഥശാല പ്രവർത്തനത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് അര നൂറ്റാണ്ട് പൂർത്തിയാക്കിയ പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി വി.അബ്ദുൽ ഹമീദിനെ മലപ്പുറം റവന്യൂ കൂട്ടായ്മ ആദരിച്ചു.

ഗ്രന്ഥശാല സംഘം സംസ്ഥാന നിർവാഹക സമിതി അംഗം എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. റവന്യൂ കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് എം.ബാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു.റിട്ട. ആർ.ഡി.ഒ. പി. രാവുണ്ണിക്കുട്ടി, പി.പി.എം.അഷ്റഫ് പൊന്നാനി, കൊണ്ടോട്ടിതാലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹൻദാസ്, പ്രസിഡൻ്റ് വി.അബ്ദുൽ ഹമീദ്, പുളിക്കൽ യുവജന വായനശാല പ്രസിഡൻ്റ് പി.അബ്ദുൽ റസാഖ്, വിനയൻ വെണ്ണായൂർ, എം.ബി.എ.ഹമീദ്, ഗോപിക, സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു. യുവജന വായനശാലയോടനുബന്ധിച്ച്
മികച്ച വായനക്കാരായ വിദ്യാർത്ഥികളെ റിട്ട. എ.ഡി.എം.പി.ടി.തങ്കപ്പൻ ആദരിച്ചു.




