23.8 C
Kerala
Thursday, April 30, 2026

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

Must read

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ജൂണ്‍ 12, 13 തീയതികളില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാം.

ഒന്നാം ഘട്ട അലോട്ട്‌മെന്റിലൂടെ 2,19,596 പേര്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ട്. 25,156 പേര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 1189 പേര്‍ക്ക് പ്രവേശനം നിരസിക്കപ്പെട്ടു. 6155 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ പ്രവേശനം ലഭിച്ചിട്ടുണ്ട്, അതില്‍ 2519 പേര്‍ സ്ഥിരം പ്രവേശനവും 1895 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേര്‍ പ്രവേശനം നേടീട്ടില്ല.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article