30.8 C
Kerala
Thursday, October 29, 2026

വാഴക്കാട് കൃഷിഭവൻ സേവന കൃഷിക്കൂട്ടം കാർഷിക വിപണന മേള സംഘടിപ്പിച്ചു.

Must read

വാഴക്കാട് കൃഷിഭവന്റെ കീഴിൽ സേവന കൃഷിക്കൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് കാർഷിക വിപണന മേള സംഘടിപ്പിച്ചു.

വാഴക്കാട് പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നടീൽ വസ്തുക്കളും, പച്ചക്കറികളുമാണ് വിവരണമേളയിൽ ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ഷെരീഫ ചിങ്ങംകുളത്തിൽ അധ്യക്ഷത വഹിച്ചു.

വാഴക്കാട് കൃഷി ഓഫീസർ റൈഹാനത്ത് പദ്ധതി വിശദീകരിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്,ബ്ലോക്ക് മെമ്പർ ആദ്യം ചെറുവട്ടൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മൂസക്കുട്ടി, മറ്റു കൃഷിക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
കൃഷിക്കൂട്ടം പ്രസിഡന്റ് കെ. അലി സ്വാഗതവും, കൃഷിക്കൂട്ടം മെമ്പർ എം കെ റഷീദ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article