26.6 C
Kerala
Monday, June 15, 2026

കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക്; സഹൃദയ ഫുട്ബോൾ ടൂർണമെന്റ്ന് ഇന്ന് തുടക്കം

Must read

വാഴക്കാട് :’കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക് ‘ എന്ന പ്രമേയവുമായി ചെറുവട്ടൂർ സഹൃദയ ക്ലബ്ബ് ജനകീയ പിന്തുണയോടു കൂടി ചെറുവട്ടൂരിൽ നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ ധനശേഖരണാർത്ഥം മലപ്പുറം,കോഴിക്കോട് ജില്ലകളിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച്
വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ജവഹർ എഫ്സി മാവൂർ ജിഗ്ര വാഴക്കാടിനെ നേരിടുന്നു.

കാസ്ക് കായലം, ക്ലബ് മിലാഷ് വാഴക്കാട്, റഷീദ എഫ് സി എടവണ്ണപ്പാറ, പ്രഭാത് കുനിയിൽ, ചാലഞ്ചേഴ്സ് ചെറുവാടി, എം എഫ് സി വാഴക്കാട്, സി എച്ച് സ്പോർട്സ് അക്കാദമി ചെറുവായൂർ, അരുണോദയം കുനിയിൽ, ടീം വാലില്ലാപ്പുഴ, ഡ്രീം കാലിക്കറ്റ്, യുവജന പണിക്കരപുറായ, വൈ എം സി സി കീഴ്പറമ്പ്,ഡി സി എഫ് സി ചേനപ്പറമ്പ്, യുണൈറ്റഡ് എഫ് സി മപ്രം എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article