എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഭിന്നശേഷി വിദ്യാലയമായ ലൗഷോർ സ്കൂളിന്റെ വികസനത്തിനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ.പി. സുലൈമാൻ ഹാജിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി.
ലൗഷോർ സ്കൂൾ സന്ദർശിക്കാനെത്തിയ കെ.പി. സുലൈമാൻ ഹാജിക്ക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗംഭീര സ്വീകരണം നൽകി.
സന്ദർശനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബസ് സ്റ്റാൻഡ് കൂട്ടായ്മ വ്യാപാരികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് അസൈൻ അധ്യക്ഷത വഹിച്ചു. കെ.പി. സുലൈമാൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗം നൗഷാദ് വട്ടപ്പാറ മുഖ്യപ്രഭാഷണവും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മുൻഷാദ് നവീന, വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് ഹുദാ, സെക്രട്ടറിമാരായ സമാൻ മുസ്തഫ, ശശിരാജ്, വൈസ് പ്രസിഡന്റ് ബാവ ജങ്ഷൻ, ക്ഷേമകാര്യ വിഭാഗം ചെയർമാൻ സബ്ക ഹമീദ് എന്നിവർ സംസാരിച്ചു.
ചടങ്ങിന്ഉമറലി ശിഹാബ് സ്വാഗതവും പറഞ്ഞു




