24.1 C
Kerala
Sunday, June 14, 2026

പുളിക്കൽ ഇൻ്റർ എൽ പി ഫുട്ബോൾ മാമാങ്കത്തിൽ എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് ജേതാക്കൾ

Must read

പുളിക്കൽ : കാൽപന്തുകളിയുടെ ആവേശം നിറഞ്ഞ ഒരുദിനമായി മാറി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ഗ്രൗണ്ട്. പുളിക്കൽ എ എം എം ഹൈസ്ക്കൂൾ കായികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് പുളിക്കൽ–ചെറുകാവ് പഞ്ചായത്ത് ഇൻ്റെർ എൽപി സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് ജേതാക്കളായി കിരീടം സ്വന്തമാക്കി.

ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ എകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പുത്തുപ്പാടം എ എം എൽ പി എസിനെ പരാജയപ്പെടുത്തിയാണ് വലിയപറമ്പ് വെസ്റ്റ് വിജയകിരീടം ചൂടിയത്. തുടക്കം മുതൽ ആക്രമണാത്മകമായ പ്രകടനം കാഴ്ചവെച്ച ടീം കാണികളുടെ കൈയ്യടി നേടി.

ടൂർണ്ണമെൻ്റിലെ മികച്ച താരമായി മുഹമ്മദ് റിഫാദ് (എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിയായി പുത്തുപ്പാടം എ എം എൽ പി എസിലെ റംസാനും, ഫൈനലിലെ മികച്ച താരമായി ആദിദേവും (എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് പുളിക്കൽ എ എം എം ഹൈസ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, കവാക്കിബുനയ്യിറ സംഘം സ്പോൺസർ ചെയ്ത ട്രോഫികൾ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ഷീജ പി, യു പി സീനിയർ അധ്യാപിക കെ ഖമറുന്നീസ എന്നിവർ സമ്മാനിച്ചു.

ചടങ്ങിൽ മാനേജർ പി.എൻ ബഷീർ അഹമ്മദ്, ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ

സ്റ്റാഫ് സെക്രട്ടറി എം ഡി അൻസാരി , സീനിയർ അധ്യാപകരായ നൗഷാദ് കെ , മുസ്താഖ് ടി.പി ,

ഈ വർഷം പുളിക്കൽ എ എം എം ഹൈസ്കുളിൽ നിന്നും വിരമിക്കുന്ന മഞ്ചു വി നാഥ്, ഷഹരിയ ബീഗം, കെ.പി അഹമ്മദലി, പ്രസാദ് കെ നായർ, എന്നിവർ പങ്കെടുത്തു.വിദ്യാലയത്തിൻ്റെ കായിക അധ്യാപകൻ എ.പി അഷ്റഫിൻ്റെ മേൽനോട്ടത്തിൽ മത്സരങ്ങൾ നടന്നു .

കായികമനോഭാവവും സൗഹൃദവും ഉയർത്തിപ്പിടിച്ച ഈ ടൂർണ്ണമെൻ്റ് പഞ്ചായത്ത് തലത്തിൽ ശ്രദ്ധേയമായ കായികമാമാങ്കമായി മാറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article