27.8 C
Kerala
Thursday, April 30, 2026

പുളിക്കൽ പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

Must read

പാണ്ടിയാട്ടുപുറം : പുളിക്കൽ പഞ്ചായത്തിന്റെ പാണ്ടിയാട്ടുപുറത്തുള്ള വെറ്ററിനറി ഡിസ്പെൻസറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി ബേബി രജനി അധ്യക്ഷത വഹിച്ചു.

 

മൃഗ സംരക്ഷണ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു ഡിസ്‌പെൻഡറിയാണ് പുളിക്കലുള്ളത്. വളരെ ശോഷിച്ചതും ജീർണിച്ചതും ആയ അവസ്ഥയിലായിരുന്നു പഴയ കെട്ടിടം. ആയതിനാൽ ദൈനം ദിന ജോലികൾ ചെയ്യാൻ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഏറെ നാളായുള്ള ആവശ്യമായിരുന്നു മൃഗാശുപത്രി നവീകരണമെന്നത്. അതാണ് ഈ ഭരണ സമിതി സാക്ഷാൽക്കരിച്ചത്. 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ 12,95,410 രൂപ വകയിരുത്തിയാണ് ആധുനിക രീതിയിൽ ഡിസ്‌പെൻസറി നവീകരിച്ചത്. കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ ഇത് സഹായകരമാകും.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരും പഞ്ചായത്ത് മെമ്പർമാരും സെക്രെട്ടറിയും വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള മൃഗാശുപത്രി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article