നീ എന്ന പേമാരി,
ആർത്തിരമ്പി പെയ്താലും
തണുക്കുന്നതല്ല , എന്നുള്ളിലെ നോവിൻ തീക്കനൽ…
നീ എന്ന സാഗരം അലയടിച്ചു വന്നാലും,
ശമിക്കുന്നതല്ല, എന്നുള്ളിലെ മുറിവിന്റെ വേവുകൾ…..
കാല ചക്രത്തിൻ രഥങ്ങൾ തിരിയുമ്പോൾ,
ഇന്നലെ പെയ്ത മഴയും
ഇന്നിലെ കുളിർമയും ഓർമകൾ മാത്രം….
ഒരിക്കലും തീരാത്ത പേക്കിനാവുമായ്
ഞാൻ എന്ന സാഗരം ഇനിയുമോളമടിക്കട്ടെ…..
വലിയൊരു ചുഴിയിൽ പെട്ടുലയും വരെ……
ഷെറി വാഴക്കാട്..




