31.8 C
Kerala
Monday, September 14, 2026

ചാലിയപ്പുറത്തെ ബാലപ്രതിഭകൾ ബഷീർ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചു

Must read

എടവണ്ണപ്പാറ : ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകളുണർത്തി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി ജി ടീച്ചർ ആധ്യക്ഷം വഹിച്ചു. എസ് ആർ ജി കൺവീനർ കെ പി ഫൈസൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് അലി അക്ബർ മുഖ്യാതിഥി ആയിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിൻ്റ നോവലിലെ 20 ലധികം കഥാപാത്രങ്ങൾ ബഷീർ, ഒറ്റക്കണ്ണൻ പോക്കർ, പൊൻകുരിശ് തോമ, സുഹറ , ഫാബി ബഷീർ, പാത്തുമ്മ, കുഞ്ഞത്തുമ്മ, സൈനബ, നാരായണി, യക്ഷി, , മജീദ്, സൈനബ തുടങ്ങിയവർ വേദിയിൽ അണിനിരന്നു.

സീനിയർ അസിസ്റ്റന്റ് ഷൈനി ടീച്ചർ, സ്റ്റഫ് സെക്രട്ടറി സ്നേഹ പ്രഭ, വിദ്യാരംഗം സാഹിത്യ വേദി കൺവീനർ ജ്യോതി, സൗമ്യ, ശ്രീജ, മഞ്ജുഷ, ലിജീഷ്, മുജീബ്, നിസാർ, പ്രിയ, വിദ്യ , മൈമൂന, ജിത പ്രസംഗിച്ചു.

ബഷീർ അനുസ്മരണം, വിദ്യാർത്ഥി സ്‌കിറ്റുകൾ , പുസ്തക ആസ്വാദനം, ബഷീർ മാല, ബഷീർ കൃതികളുടെയും പ്രധാന കഥാപാത്രങ്ങളുടെയും പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article