24.8 C
Kerala
Friday, May 1, 2026

ചക്കുംപൂളക്കൽ ആർ കെ എ എം എൽ പി സ്കൂൾ പ്രവേശനോത്സവം കളർ ആയി

Must read

നൂഞ്ഞിക്കര: ചക്കുംപൂളയ്ക്കൽ ആർ.കെ.എ.എം എൽ പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം കളറായി.

വിദ്യാലയത്തിലെ മികവുകൾ കേട്ടറിഞ്ഞുവന്ന നവാഗതരെ സ്നേഹവാത്സല്യത്തോടുകൂടി സ്വീകരിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണകിറ്റ്, മധുര സമ്മാനങ്ങൾ, രുചിയേറും പായസം എന്നിവ വിതരണം ചെയ്തു.

പ്രധാനധ്യാപിക ശ്രീമതി ഇന്ദിര ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ നിയാസ്, പി.ടിഎ എക്സിക്യൂട്ടീവ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article