വാഴക്കാട്: ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വേണ്ടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഡീസൽ വാഹനത്തിന്റെ താക്കോൽദാന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഇതുവരെ സേവനത്തിലുണ്ടായിരുന്ന ഇലക്ട്രിക് ഓട്ടോയ്‌ക്കൊപ്പം പുതിയ ഡീസൽ വാഹനവും ചേരുന്നതോടെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടത്താൻ കഴിയുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
താക്കോൽദാന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലിം, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ. റഷീദ്, പഞ്ചായത്ത് സെക്രട്ടറി എസ്. പ്രശാന്തി, മറ്റ് മെമ്പർമാർ, ഉദ്യോഗസ്ഥവർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരും സന്നിഹിതരായിവാഴക്കാട്രുന്നു




