24.8 C
Kerala
Thursday, April 30, 2026

മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ.എസ്.എസ് യൂണിറ്റും മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Must read

പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളും മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും സംയുക്തമായി പുളിക്കൽ എം.സി.സി നഗറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. പി. അബ്ദു റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കിടയിൽ രക്തദാനത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, സഹജീവി സ്നേഹം പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 75 രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 48 പേർ രക്തദാനം നടത്തി.

മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോ. ഷാഹിന, മുർഷിദ് , റിസ്‌വാൻ, മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായഡോ. നിഷാദലി വി., സഈദ പിലാത്തോട്ടത്തിൽ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി.കെ., അറബിക് വിഭാഗം മേധാവി ഡോ. അബ്ദുൽ മുനീർ പൂന്തല , ജസീം.കെ, കഫീല എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article