26.6 C
Kerala
Monday, June 15, 2026

LSS സബ്ജില്ലയിലെ റെക്കാർഡ് വിജയവുമായി ജി എൽ പി എസ് വെട്ടത്തൂർ

Must read

വെട്ടത്തൂർ: 2024 വർഷത്തെ LSS പരീക്ഷയിൽ സ്വപ്നതുല്യ വിജയവുമായി GLPS വെട്ടത്തൂർ ഏറെ മുന്നിൽ.
31 കുട്ടികളാണ് സ്കോളർഷിപിന് അർഹത നേടിയത്. കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും ഉയർന്ന സ്കൂൾതല വിജയമാണിത്. കഴിഞ്ഞ വർഷം വാഴക്കാട് പഞ്ചായത്തിൽ കൂടുതൽ കുട്ടികളെ വിജയികളാക്കിയതിൻ്റെ പെരുമ വെട്ടത്തൂർGLP സ്കൂളിന് അവകാശപെട്ടതാണ്.

മലപ്പുറം ജില്ലയിലെ 2023-24 വർഷത്തെ ഏറ്റവും മികച്ച ഇന്നവേറ്റീവ് വിദ്യാലയമായി വെട്ടത്തൂർ GLP സ്കൂൾ തെരഞ്ഞെടുക്കപെട്ടിരുന്നു.പഞ്ചായത്ത് ഫുട്ബോൾ ചാമ്പ്യൻ, സബ്ജില്ലയിലെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സര വിജയം, കലാമേള വിജയികൾ എന്നിങ്ങനെ അടുത്ത കാലത്ത് സ്കൂളിനെ തേടിയെത്തിയ ബഹുമതികൾ ഏറെയാണ്. എല്ലാറ്റിനും മകുടം ചാർത്തുന്നതാണ് LSS ലെ സ്വപ്നതുല്യ കുതിപ്പ്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article