25.8 C
Kerala
Wednesday, June 18, 2025

ഇ എം ഇ എ ഹയർ സെക്കണ്ടറി സ്കൂളിൽ ഉണർവ്വ് രണ്ടാം ഘട്ട പ്രവർതനത്തിന് തുടക്കമായി

Must read

കൊണ്ടോട്ടി :പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കുക ലക്ഷ്യത്തോടെ ഇ. എം.ഇ. എ.ഹയർ സെക്കൻഡറി സ്കൂളിൽ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത പഠന പിന്തുണ ക്ലാസ് ഉണർവ്വ് രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കമായി.വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. രോ​ഹി​ണി ഉദ്ഘാടനം ചെയ്തു. വി​ജ​യ​സ്പ​ര്‍ശം കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​എം. ഇ​സ്മാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോട്ടിവേഷൻ ക്ലാസ്സിനു ശിബ ത്തുള്ള ടി. കെ,ഫാത്തിമാ ബിൻസിയ.കെ.ടി എന്നിവർ നേതൃത്വം നൽകി.പ​ഠ​ന​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ മു​ന്‍നി​ര​യി​ലെ​ത്തി​ക്കു​ക, അ​ധി​ക​പ​ഠ​ന പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക, അ​ടു​ത്ത മൂന്നാംഘട്ടത്തോടെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ​ഠ​ന നി​ല​വാ​ര​ത്തി​ല്‍ മു​ന്‍നി​ര​യി​ല്‍ എ​ത്തി​ക്കു​ക ,പഠന പിന്തുണ ആവശ്യമുള്ള വിഷയങ്ങളിൽ എല്ലാ വിദ്യാർഥികളെയും മിനിമം മാർക്ക് നേടാൻ പ്രാപ്തരാക്കുക എന്നതാണ് ഈ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഭാഗമായി പിന്തുണാ ക്ലാസ്സുകൾ ,മോട്ടിവേഷൻ ക്ലാസുകൾ,മോഡൽ പരീക്ഷകൾ ,തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ നടത്തുന്നത്.സ്റ്റാഫ് സെക്രട്ടറി പി.എ.മുഹമ്മദ് സമീർ ,സി.വി.സലീന,എം.നശീദ,എബിൻ ദിനേശ്, മർസൂക്. കെ,സിനാൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article