ഒളവട്ടൂർ: യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തെ SSLC വിദ്യാർത്ഥികൾക്കായി നടത്തുന്ന വിജയഭേരി പ്രവർത്തനങ്ങളുടെ ഉൽഘാടനം, ” ക്ലാസ് കിക്കോഫ് ” വാർഡ് മെമ്പർ കെ.കെ. കുട്ട്യാലി നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് മജീദ് ബാവ, എം.ടി.എ പ്രസിഡന്റ് ഫസീല, സ്റ്റാഫ് സെക്രടറി ശിഹാബ് മാസ്റ്റർ, സമദ് മാസ്റ്റർ, മൂസ മാസ്റ്റർ, സഈദ് മാസ്റ്റർ ആശംസകളർപ്പിച്ചു.
വിജയദേരി കോഡിനേറ്റർ ചീരങ്ങൻ റഷീദ് മാസ്റ്റർ സ്വാഗതവും അസി. കോർഡിനേറ്റർ ജമാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
കഴിഞ്ഞ SSLC പരീക്ഷയിൽ A+ ശതമാനത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള HIOHSS ഒളവട്ടൂർ, പ്ലസ്ടുവിന് 100% വിജയം നേടിയ സബ്ജില്ലയിലെ ഏക വിദ്യാലയമാണ്.
അടുത്ത വർഷം മികച്ച വിജയം ആവർത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ‘ക്ലാസ് കിക്കോഫി’ ൽ തുടക്കമായത്.
പദ്ധതിക്ക് SRG കൺവീനർ നിസാർ സാർ, അസി. സ്റ്റാഫ് സെക്രട്ടറി NP അഷ്റഫ് സാർ, കെ സലാഹു റഹ്മാൻ സർ ക്ലാസധ്യാപകരായ ഷാജി സാർ, റഫീഖ് സാർ, റസാഖ് സാർ, ഫർസാന ടീച്ചർ, PC ഷഫീഖ് സാർ എന്നിവർ നേതൃത്വം നൽകി.