24.8 C
Kerala
Sunday, June 15, 2025

പുളിക്കൽ എ എം എം ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗ് 2025സംഘടിപ്പിച്ചു

Must read

പുളിക്കൽ : 2024-25 വർഷത്തെ എസ് എസ് എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ രാജ്യപുരസ്കാർ ജേതാക്കളെയും ജൂനിയർ റെഡ്ക്രോസിൻ്റെ സി ലെവൽ പരീക്ഷയിൽ വിജയിച്ച കാഡറ്റുകളെയും, ലിറ്റിൽ കൈറ്റ്സ് , കഴിഞ്ഞ അക്കാദമിക വർഷം വിവിധ മേളകളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിനർഹരായ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടിയും കരിപ്പൂർ എയർപോർട്ട് ഡയക്റ്ററായി ചുമതലയേറ്റ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി മൂനീർ മാടമ്പാട്ടിനുമുള്ള സ്നേഹാദരവും മെറിറ്റ് ഈ വനിംഗ് 2025 എന്ന പേരിൽ പി.ടി.എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ചടങ്ങിന് പ്രധാന അധ്യാപിക ഷീജ പി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് എംഡി യൂസഫലി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് മെറിറ്റ് ഈവനിംഗ് 2025 ഉദ്ഘാടനം ചെയ്തു. മാനേജർ ബഷീർ അഹമ്മദ് പി.എൻ , പി.വി പി.ടി.എ വൈസ് പ്രസിഡന്റ് പി.വി മുഹമ്മദ് റാഫി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാജേഷ് കുമാർ എൻ , സ്റ്റാഫ് സെക്രട്ടറി എംഡി മുഹമ്മദ് അൻസാരി, വിജയഭേരി കൺവീനർ അഹമ്മദലി കെ.പി , എന്നിവർ ആശംസകൾ അർപ്പിച്ചു.ജോയൻ്റ് സ്റ്റാഫ് സെക്രട്ടറി ലിജി വി നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article