വാഴക്കാട് : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കമായി. പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലി വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ ജമാലുദ്ദീൻ മാസ്റ്റർ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ തലമുറയിൽ പ്രകൃതി സ്നേഹവും സംരക്ഷണ മനോഭാവം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ചടങ്ങിൽ ആമുഖമായി സൂചിപ്പിച്ചു.
ഓരോ ക്ലാസിലെയും കുട്ടികൾ തന്നെ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ ഔഷധസസ്യങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ എം. പി.ടി. എ പ്രസിഡണ്ട് സുമയ്യ, അധ്യാപകരായ ശരീഫ് മാസ്റ്റർ, മുർഷിത് മാസ്റ്റർ, വിപിൻ മാസ്റ്റർ, മൃദുല ടീച്ചർ, മഞ്ജുള ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.