30.8 C
Kerala
Friday, June 6, 2025

വൈവിധ്യങ്ങളായ പരിപാടികളോടെ വെട്ടത്തൂർ ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

Must read

വെട്ടത്തൂർ: വെട്ടത്തൂർ ജി.എൽ.പി സ്കൂൾ 2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വൈവിധ്യങ്ങളായ പരിപാടികളോടെ നടത്തപ്പെട്ടു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു.

രണ്ടുവർഷമായി വെട്ടത്തൂർ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഏക വർഷ പ്രീ പ്രൈമറി കോഴ്സ് ഈ വർഷം മുതൽ ദ്വിവത്സര കോഴ്സുകളായി ഉയർത്തി. എൽ.കെ.ജി വിദ്യാർത്ഥികളെ ഘോഷയാത്രയോടെ ആനയിച്ചു. പുതുതായി സ്കൂളിൽ അഡ്മിഷൻ വന്ന മുഴുവൻ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു. മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടത്തി. എസ് എം സി ചെയർമാൻ രാഗേഷ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ എംടി സുരേഷ്, പിടിഎ പ്രസിഡണ്ട് ബഷീർ കുറിയോടത്ത്, എംടിഎ പ്രസിഡണ്ട് റംല, അഷ്റഫ് മാസ്റ്റർ, നിസാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article