26.8 C
Kerala
Wednesday, June 4, 2025

കൊണ്ടോട്ടി ബ്ലോക്ക് തല പ്രവേശനോത്സവം ജി എച്ച് എസ് ചാലിയപ്പുറം സ്കൂളിൽ എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു

Must read

എടവണ്ണപ്പാറ : 2025-2026 അക്കാദമിക വർഷത്തെ കൊണ്ടോട്ടി ബ്ലോക്ക് തല പ്രവേശോത്സവം ജി എച്ച് എസ് ചാലിയപുറം സ്കൂളിൽ കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു.വർണ്ണാഭമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു.

സ്കൂൾ പ്രധാന അധ്യാപിക സിന്ധു കെ എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് അലി അക്ബർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബി ആർ സി യിലെ ബിപിസി അനീഷ് കുമാർ എം മുഖ്യപ്രഭാഷണം നടത്തി, മലപ്പുറം ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ ,.എസ്.എം.സി ചെയർമാൻ നാരായണൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ ആയ ശ്രിനാഥ് മാഷ്, കെ പി ഫൈസൽ മാഷ്, ശ്രീജ ടീച്ചർ, എം പി ടി എ പ്രസിഡൻ്റ് ആതിര, പി ടി എ വൈസ് പ്രസിഡൻ്റ് ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് വാങ്ങിയ മുഴുവൻ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സി ആർ സി കോഡിനേറ്റർ രതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article