എടവണ്ണപ്പാറ : ജീവിക്കുക ഒരാശയത്തിന് വേണ്ടി എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന മില്ലതു ഇബ്റാഹീം കുടംബ സംഗമത്തിന് എടവണ്ണപ്പാറ സോണിൽ തുടക്കമായി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊണ്ടോട്ടി മേഖല മുശാവറ സെക്രട്ടറി എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട് ഉദ്ഘാടനം നിർവഹിച്ചു.
എസ് വൈ എസ് സോൺ ദഅവ പ്രസിഡണ്ട് അബ്ദുസ്സലാം സഖാഫി പള്ളിപ്പുറായ, ദഅവ സെക്രട്ടറി പി.അഷറഫ് അഹ്സനി വാഴക്കാട്, ബാസിൽ സഅദി വിരിപ്പാടം, തൗഫീഖ് അൽ ഹസനി ചൂരപ്പട്ട, സ്വാലിഹ് ഹിഷാമി ആക്കോട് പങ്കെടുത്തു.