24.8 C
Kerala
Tuesday, June 17, 2025

നീറ്റ് വിജയം: മുഹമ്മദ് നയീമിനെ ഗ്ലോബല്‍ ഒഐസിസി വാഴക്കാട് അനുമോദിച്ചു

Must read

വാഴക്കാട് : ഈ വര്ഷം നടന്ന എം.ബി ബി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് നടക്കുന്ന നീറ്റ് പരീക്ഷയിൽ റാങ്കോടെ മികച്ച വിജയം നേടിയ മുഹമ്മദ് നയീമിനെ ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി അനുമോദിച്ചു . ഗ്ലോബൽ ഒഐസിസി ചാരിറ്റി കൺവീനർ കൂടിയായ ശരീഫ് കിഴക്കുവീട്ടിലിന്റെയും ജസ്നയുടെയും മകനാണ് നയീം . ഗ്ലോബൽ ഒഐസിസി വൈസ് പ്രസിഡന്റ് മാനുട്ടി കുനിക്കാടൻ മൊമെന്റോ നൽകി നയീമിനെ അനുമോദിച്ചു . ഗ്ലോബൽ ഒഐസിസി എക്സിക്യൂട്ടീവ് മെമ്പർമാരായ നഫീർ തറമ്മൽ , സമാൻ ഇ ടി , നാസർ ചൂരപ്പട്ട , വാർഡ് കോൺഗ്രസ് പ്രസിഡന്റ് എണി മുഹമ്മദ് , കിഴക്ക് വീട്ടിൽ ബാപ്പു , എന്നിവർ സംബന്ധിച്ചു . ഉയര്‍ന്ന റാങ്ക് ലഭിച്ചതിലൂടെ മികച്ച മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശനം ഉറപ്പാക്കാനാവുമെന്ന് നയീം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article