അബൂദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഴക്കാട് പണിക്കരപ്പുറായ സ്വദേശി സൽമാൻ കുറുമ്പത്തൊടി ബുഷ്റ സൽമാൻ ദമ്പതികളുടെ മകളായ മാഹിറയെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ ആദരിച്ചു
വാപ്പ ലേഡീസ് വിങ് ട്രഷറർ ഷംസാദ് മുജീബ് മൊമെന്റോ കൈമാറി ചടങ്ങില്‍ വാപ പ്രസിഡന്റ് എക്സൽ മുജീബ്, ജനറൽ സെക്രട്ടറി കെ പി മുജീബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫിൻ, VAPA അബൂദാബി യൂണിറ്റ് വൈസ് പ്രസിഡന്റ് ഷബീർ എടവണ്ണപ്പാറ, ഹംഷീർ സൽമാൻ കുറുമ്പത്തൊടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു ഡിഗ്രിയില്‍ ഒന്നാം റാങ്കും പി ജിയിൽ കോഴിക്കോട് എൻ ഐ ടി യിൽ നിന്നും ഗോൾഡ് മെഡലും കരസ്ഥമാക്കിയ മാഹിറ നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്
വാഴക്കാട് ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും SSLC പാസ്സായ ഈ മിടുക്കി പുതിയ വിദ്യാർത്ഥി തലമുറയ്ക്ക് ഉജ്ജ്വലമായ മാതൃകയാണെന്ന വാപ്പ ആശംസിച്ചു രണ്ടു കുട്ടികളുടെ മാതാവായ മഹിറയുടെ കഠിന പ്രയത്നവും ഇരു കുടുബത്തിലേയും മാതാപിതാക്കളുടേയും പ്രിയതമൻ തബഷീർ തുടങ്ങിയവരുടെ നസ്സീമമായ സഹകരണങ്ങവും ചേർത്ത് പിടിക്കലുമാണ് ഈ വിജയത്തിലേക്കെത്തിച്ചത്