ചെറുവട്ടൂർ : ചെറുവട്ടൂർ എം.ഐ.എ.എം.യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം കായികം ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ചെറുവട്ടൂർ എം.ഐ.എ.എം.യു.പി. സ്കൂളിലെ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ വ്യായാമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് വിശദമായ അറിവ് നൽകി. ഈ പരിശീലന പരിപാടിയിൽ ജവാദ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എയറോബിക്സ് പരിശീലനം നൽകി. ഫെമിന ടീച്ചർ, സിദാൻ സാർ, ഷാമിൽ സാർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് കൂടുതൽ താല്പര്യം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി.