24.8 C
Kerala
Saturday, June 7, 2025

വാഴക്കാട് കാരുണ്യഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

Must read

വാഴക്കാട്: പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന പ്രമേയത്തിൽ, കാരുണ്യഭവൻ ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനാചരണം വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ക്യാമ്പസിൽ ഫലവൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി, വൃക്ഷത്തൈ നടൽ, വൃക്ഷങ്ങളുടെ പേര് പ്രദർശിപ്പിക്കൽ, സ്കൂൾ പൂന്തോട്ട നിർമ്മാണം, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പരിചയപ്പെടുത്തൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, ബോധവൽക്കരണം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു, ഗ്രാമപഞ്ചായത്ത് സ്കൂളിന് അനുവദിച്ച ജൈവ അജൈവ മാലിന്യ ശേഖരണ യൂണിറ്റ് കുട്ടികളെ പരിചയപ്പെടുത്തി, സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് അരൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, ക്യാമ്പസ് അഡ്മിനിസ്ട്രേറ്റർ താഹിർ മാസ്റ്റർ, സിൽവാന ടീച്ചർ, സാജിത ടീച്ചർ, ജുനാസിയ ടീച്ചർ, ഷാഹിദ ടീച്ചർ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article