വാഴക്കാട് : ഗവ: ഐ ടി ഐ വാഴക്കാട് യൂണിയൻ അഗ്രഹാമി 2025 , ആർട്സ് ഫെസ്റ്റ് ഉൽഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ സംഘടനയാണ്. മുഖ്യാതിഥിയായി സിനിമ സംവിധായകൻ രാഹുൽ കൈമല ചടങ്ങിൽ പങ്കെടുത്തു.
ഐടിഐ പ്രിൻസിപ്പൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യൂണിയൻ ആർട്സ് സെക്രട്ടറി അനന്യ സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.