24.8 C
Kerala
Friday, June 6, 2025

ഓമാനൂർ ശുഹദാ ആണ്ട് നേർച്ചക്ക് ഇന്ന് സമാപനം

Must read

ഓമാനൂർ: ഓമാനൂർ ശുഹദാ ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ നടന്ന് വരുന്ന ശുഹദാ ആണ്ട് നേർച്ച ഇന്ന് (ബുധനാഴ്ച) സമാപിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ശുഹദാ മഖാം സിയാറത്തിന് സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി നേതൃത്വം നൽകും. ഏഴു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. വടശ്ശേരി ഹസ്സൻ മുസ്‌ല്യാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ എം എ വീരാൻകുട്ടി ഫൈസി തുടങ്ങി പ്രമുഖർ സംസാരിക്കും. 10 മണിക്ക് നടക്കുന്ന അന്നദാനത്തോടെ നേർച്ചക്ക് സമാപനം കുറിക്കും. ഇന്നലെ നടന്ന സംസ്കാരിക സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ആത്മീയ സമ്മേളനത്തിൽ വി പി എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article