വഴക്കാട്: കാരുണ്യഭവൻ ബധിര ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി കെ ഉബൈദുള്ള കുട്ടികൾക്കുള്ള എജ്ജുകിറ്റ് വിതരണം ചെയ്തു.
പ്രധാനാധ്യാപകൻ ഹാരിസ് മാസ്റ്റർ, വാർഡ് മെമ്പർ ഷെരീഫ ചിങ്ങംകുളത്തിൽ, എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദലി, ക്യാമ്പസ് അഡ്മിനിസ്ട്രേറ്റർ താഹിർ മാസ്റ്റർ, പിടിഎ പ്രസിഡൻറ് സൈതലവി എംകെ, മുഹമ്മദ് ബാഖവി , നാസർ മാസ്റ്റർ, നിസാർ മാസ്റ്റർ, ബിജു മാസ്റ്റർ, സിൽവാന ടീച്ചർ, ഷഹനാസ് ടീച്ചർ, ജാബിർ ടികെ, ബിപിഐ ബഷീർ മാസ്റ്റർ, മുഹ്‌സിന പത്തനാപുരം എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.