26.8 C
Kerala
Wednesday, June 4, 2025

എളമരം ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി കൊണ്ടാടി

Must read

വാഴക്കാട് : വർണ്ണപൊലിമയിൽ എളമരം ഗവണ്മെന്റ് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം പുത്തൻ പ്രതീക്ഷകളും ആഹ്ളാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു.

 

*സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അൽ- ബർഷ ടൈപ്പിങ് സെന്റർ സ്പോൺസർ ചെയ്ത പഠനോപകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനം അൽബർഷ ലബീബിന്റെ മാതാവ് ഷഹീദ നിർവഹിച്ചു.

 

LKG യിലേക്കും ഒന്നാം ക്ലാസ്സുകളിലേക്കും കടന്നുവന്ന കുട്ടികളെ കിരീടമണിയിച്ചും പൂക്കൾ നൽകിയും സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള മധുര പലഹാരങ്ങൾ പ്രധാനാധ്യാപിക സപ്ന ടീച്ചർ സ്പോൺസർ ചെയ്തു.

 

PTA പ്രസിഡന്റ്‌ മുസമ്മിൽ ടി വാഴക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനധ്യാപിക സപ്ന ടീച്ചർ സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ സലീം മാസ്റ്റർ, എം പി ടി എ പ്രസിഡന്റ്‌ സുമയ്യ, പി.ടി.എ, എം.പി. ടി.എ ഭാരവാഹികൾ തുടങ്ങിയവർ ആശംസകളറിയിച്ചു.

 

ചടങ്ങിൽ സ്റ്റാഫ്‌ സെക്രട്ടറി വിപിൻ മാസ്റ്റർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article