എടവണ്ണപ്പാറ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ
പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ ചാലിയപുറം ഗവൺമെൻ്റ് ഹൈസ്കൂൾ വീണ്ടും മിന്നും വിജയം കരസ്ഥമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേട്ടം കരസ്ഥമാക്കുന്ന വിദ്യാലയമായി വീണ്ടും ചാലിയപ്പുറം. ലോവർ സെക്കന്ററി സ്കോളർഷിപ്പ് പരീക്ഷയിൽ പതിനെട്ട് വിജയങ്ങളും, അപ്പർ സെക്കന്ററി സ്കോളർഷിപ്പ് പരീക്ഷയിൽ ഇരുപത്തെട്ട്
വിജയങ്ങളും സ്വന്തമാക്കി സ്കൂൾ പുതിയ ചരിത്രമെഴുതി.
വിജയികളെ പ്രധാന അധ്യാപിക കെ എസ് സിന്ധുവിന്റെ നേതൃത്വത്തിൽ മധുരം നൽകി അഭിനന്ദിച്ചു. പി ടി എ പ്രസിഡണ്ട് അലി അക്ബർ ബാവ, വൈസ് പ്രസിഡണ്ട് സിപി ദിവാകരൻ, എസ് ആർ ജി കൺവീനർ കെപി ഫൈസൽ, അധ്യാപകരായ സ്നേഹ പ്രഭ, ശ്രീജ, രജനി, ഹസ്ന, ബാബു, ജിഷ,ശ്രീനാഥ്, മുനീർ, ലിജീഷ്, നിസാർ, രശ്മി, ആയിഷ, പ്രബിഷ, ജിത, മൈമുന, വിദ്യ, രഞ്ജിത, ആശ, ബീന രക്ഷിതാക്കൾ, എംപിടിഎ ,
എസ് എം സി മെമ്പർമാർ
തുടങ്ങിയവർ സന്നിഹിതരായി.