വാഴക്കാട് ജി.എം യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് ചരിത്ര വിജയം.പി.ടി.എയും അധ്യാപകരും
35 വിദ്യാർത്ഥികളെയും മെഡലും മധുരവും നൽകി അഭിനന്ദിച്ചു.
വാഴക്കാട്. ജി.എം.യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് നേടിയ 35 വിദ്യാർത്ഥികളെയും പി.ടി.എ യുടെ കീഴിൽ നടന്ന ചടങ്ങിൽ മെഡലും മധുരവും നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.നൗഷാദ് അഭിനന്ദിച്ചു. വൈസ് പ്രസിഡണ്ട് ഷമീന സലിം അധ്യക്ഷത വഹിച്ചു.പി ടി.എ. പ്രസിഡണ്ട് എം. കബീർ, അശ്‌റഫ് മലടിഞ്ഞിയിൽ, ലത്തീഫ് കുറുപ്പത്ത് ഹെഡ് മാസ്റ്റർ ജമാലുദ്ധീൻ, താഹിർ മാസ്റ്റർ, റിജു, വിമല, രമ, ജറീഷ്, ബഷീർ റസീന,നസീറ, റംല, ഫൈറൂസ, ശകുന്തള, റജുല, ശുഭ എന്നിവർ ആശംസകൾ നേർന്നു. എസ്.ആർ.ജി. കൺവീനർ താഹിറ സ്വാഗതവും സ്റ്റാഫ് സെക്രടറി അബ്ദുസലാം നന്ദിയും പറഞ്ഞു.