എടവണ്ണപ്പാറ : സി.പി.ഐ.എം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റിക്കു വേണ്ടി ഓഫീസ് കെട്ടിടം നിർമ്മിക്കാൻ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി.ഐ.എം കൊണ്ടോട്ടിഏരിയാ സെന്റർ അംഗം സ:എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുൽ അലി മാസ്റ്റർ, കെ.പി. കൂട്ട്യാലി, ഇ.വേണുഗോപാലൻ, കൃഷ്ണൻ വടക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.രാജഗോപാലൻമാസ്റ്റർ സ്വാഗതം പറഞ്ഞു സി.ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ. ഭാസ്കരൻ നന്ദി പറഞ്ഞു.
രക്ഷാധികാരികൾ പി.കെ. മോഹൻദാസ്,എൻ.പ്രമോദ് ദാസ്, എ.പി. മോഹൻദാസ്, കെ.പി.എം സാദിഖ്, എ.പി.അബ്ദുൽ അലി മാസ്റ്റർ, എ. നീലകണ്ഠൻ.
ചെയർമാൻ ഇ. ഭാസ്കരൻ, വൈ: ചെയർമാൻ വി.കെ.അശോകൻ, ടി. ഫൈസൽ, ടി.കെ. കുട്ടി ഹസൻ, പനക്കൽ കുഞ്ഞഹമ്മദ്, ബഷീർ സ്രാമ്പിയേക്കൽ, അഷ്‌റഫ് കൊയങ്ങോറൻ, അഷ്‌റഫ് കുറുമ്പത്തൊടി, ജനറൽ കൺവീനർ: വി.രാജഗോപാലൻ മാസ്റ്റർ, കൺവീനർ മാർ: സി. കുമാരൻ, എ.കെ. ഷമീർ, മുഹമ്മദ് ഉസയിൻ